ലൈസൻസില്ലാത്ത മെഡിക്കൽ ലാബ് അടച്ചുപൂട്ടി

0
32

കുവൈത്ത് സിറ്റി: ആരോഗ്യ ലൈസൻസിംഗ് വകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് ഇൻസ്പെക്ഷൻ കമ്മിറ്റി ഫർവാനിയയിലെ ഒരു മെഡിക്കൽ ലബോറട്ടറി’ സീൽ ചെയ്തതായി ആരോഗ്യ മന്ത്രാലയത്തിലെ നാഷണൽ മെഡിക്കൽ സർവീസസ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ഫാത്തിമ അൽ നജ്ജാർ പറഞ്ഞു.

ലബോറട്ടറി ടെക്‌നീഷ്യന് ലൈസൻസ് ഇല്ലായിരുന്നു എന്നതിന് പുറമേ, ഈ ലബോറട്ടറിയിൽ മറ്റ് നിരവധി ലംഘനങ്ങളും കണ്ടത്തിയതായി ഡോ. അൽ-നജ്ജാർ പറഞ്ഞു. സ്ഥാപനത്തിലെ അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ സ്റ്റാഫ് ഉൾപ്പെടെയുള്ളവരുടെ താമസ രേഖയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ലബോറട്ടറിയുടെതല്ല മറ്റൊരു സ്ഥാപനത്തിൻ്റെ താണ്.