കോവിഡിൻ്റെ ഒരാണ്ട്; പ്രതിരോധ പോരാട്ടങ്ങൾക്ക് സംഭാവന നൽകിയ എല്ലാവർക്കും നന്ദി പറഞ്ഞ് ആരോഗ്യമന്ത്രി

0
25

കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ് റിപ്പോർട്ട് ചെയ്ത് ഒരു വർഷം പിന്നിടുമ്പോഴും മഹാമാരിക്കെതിരായ പോരാട്ടം തുടരുകയാണ്.
രാജ്യത്ത് പകർച്ചവ്യാധി അമർച്ച ചെയ്യുന്നതിനുള്ള ആരോഗ്യ പ്രവർത്തകരുടെയും മുൻനിര പോരാളികളുടെയും ശ്രമങ്ങൾക്കും കഠിനാധ്വാനത്തിനും ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബേസിൽ അൽ സബ നന്ദി പറഞ്ഞു.

കൊറോണ പകർച്ചവ്യാധിയെ നേരിടാൻ കുവൈത്ത് സർക്കാർ നൽകിയ പിന്തുണയെയും മന്ത്രി അഭിനന്ദിച്ചു.


കുവൈത്തിൽ “കോവിഡ് 19” റിപ്പോർട്ട് ചെയ്തിട്ട ഒരു വർഷം പിന്നിട്ടു. എല്ലാവിധ പിന്തുണയും നേതൃത്വവും നൽകിയ എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.