തിരുവനന്തപുരം: പേട്ടയിൽ മകളുടെ സുഹൃത്തായ വിദ്യാർഥിയെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി സൈമൺ ലാലൻ കുറ്റം സമ്മതിച്ചു. മകളുമായി അനീഷിന്റെ പ്രണയമാണ് കൊലപാതകത്തിന് കാരണമെന്നും അദ്ദേഹം മൊഴി നൽകി. അനീഷ് മകളുടെ മുറിക്കുള്ളിൽ ഉണ്ടെന്ന് മനസിലാക്കിയതിനു ശേഷമാണ് കുത്തിയതെന്നു ലാലൻ സമ്മതിച്ചതായി പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കള്ളനാണെന്നു കരുതിയാണ് യുവാവിനെ കുത്തിയതെന്നായിരുന്നു സൈമണ്‍ ലാലൻ നേരത്തേ പോലീസിനോട് പറഞ്ഞിരുന്നത്.
മകളുടെ മുറിയിലെ ബാത്ത് റൂമിനകത്തു കയറി രക്ഷപ്പെടാൻ അനീഷ് ശ്രമിച്ചിരുന്നു. ഇയാളെ കണ്ട സൈമണ്‍ ബഹളം ഉണ്ടാക്കുകയും ആക്രമിക്കാൻ കത്തിയുമായി പാഞ്ഞടുക്കുകയുമായിരുന്നു. യുവാവിനെ കുത്തുന്നതു തടയാൻ സൈമണ്‍ ലാലന്റെ ഭാര്യയും മകളും ശ്രമിച്ചെങ്കിലും ഇവരെ തള്ളിമാറ്റികൊണ്ടു കുത്തുകയായിരുന്നു.