കുവൈത്ത് സിറ്റി: ലോക രാജ്യങ്ങള്‍ക്ക് അനുകരണീയമായ പരിസ്ഥിതി സൗഹാര്‍ദ്ദ നടപടിയുമായി കുവൈത്ത്. കുവൈത്തിലെ അംഘാരയിലുള്ള ഉപേക്ഷിക്കപ്പെട്ട ടയറുകളുടെ കൂമ്പാരം പരിപൂര്‍ണ്ണമായി നീക്കി പകരം സഅ്‌ദ് അബ്ദുളള പാര്‍പ്പിട പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നത്. ആറു മാസത്തെ ശ്രമഫലമായാണ് കാലങ്ങളായി ഇവിടെ കുന്നൂകൂട്ടിയിട്ടിരുന്ന നാലേകാല്‍ കോടി ടയറുകള്‍ നീക്കം ചെയ്‌തത്. 44 ട്രക്കുകളിലായാണ് 5 ലക്ഷത്തിലധികം ടണ്‍ ഭാരമുള്ള ഇവ നീക്കിയത്. ഈ ടയറുകള്‍ സംസ്‌കരിച്ച് പുനരുപയോഗ യോഗ്യമാക്കുന്നതിനായി പ്രത്യേക ഫാക്ടറിയും സ്ഥാപിച്ചിട്ടുണ്ട്. ഏകദേശം 3500 ടയറുകള്‍ വരെ പ്രതിദിനം പ്രോസസ്സ് ചെയ്യാനാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ 8 വര്‍ഷത്തിനകം മൂന്ന് തീപ്പിടുത്തങ്ങളാണ് ടയര്‍ കൂമ്പാരങ്ങളിലുണ്ടായത്. പരിസ്ഥിതി സംരക്ഷണ രംഗത്തെ വലിയ ചുവട് വയ്‌പ്പാണ് കുവൈത്ത് അംഘാര പ്രദേശം ടയര്‍ മാലിന്യ മുക്തമാക്കിയതിലൂടെ നടത്തിയത്.