തിരുവന്തപുരം: പുതിയ സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്തിനെ സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തു. ദളിത് വിഭാഗത്തില്‍ നിന്നുള്ള കേരളത്തിലെ ആദ്യ പൊലീസ് മേധാവിയാകും അദ്ദേഹം. ഡല്‍ഹി സ്വദേശിയാണ് അനില്‍ കാന്തിന് ഏഴ് മാസം മാത്രമാണ് കാലാവധിയുള്ളത്. ലോക് നാഥ് ബഹ്റ വിരമിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിസഭായോഗം പുതിയ ഡിജിപിയെ തെരഞ്ഞെടുത്തത്.1988 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ അനില്‍കാന്ത് നിലവില്‍ റോഡ് സേഫ്റ്റി കമീഷ്ണറായാണ് സേവനം അനുഷ്ഠിക്കുന്നത്.
വിജിലൻസ് ഡയറക്ടർ സുദേഷ് കുമാർ, ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ എന്നിവർ കൂടി അടങ്ങിയ പട്ടികയിൽ നിന്നാണ് അനിൽകാന്തിനെ തെരഞ്ഞെടുത്തത്. യുപിഎസ്‌സി നൽകിയ പട്ടികയിൽ സുദേശ് കുമാറാണ് ഒന്നാമതായി ഉണ്ടായിരുന്നത്. എന്നാൽ മകൾ പൊലീസുകാരനെ മർദിച്ചത്, ക്യാമ്പ് ഫോളോവർമാരെ ദാസ്യപ്പണിയെടുപ്പിച്ചു തുടങ്ങിയ വിവാദങ്ങൾ സുദേശ് കുമാറിന് തിരിച്ചടിയായി.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി., വിജിലന്‍സ് ഡയറക്ടര്‍, ഫയര്‍ ഫോഴ്സ് മേധാവി എന്നീ ചുമതലകള്‍ നേരത്തെ അനില്‍ കാന്ത് നിര്‍വഹിച്ചിട്ടുണ്ട്.