കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ കുവൈറ്റിൽ അവധിക്കാല യാത്രാ തിരക്ക്

0
48

കുവൈത്ത് സിറ്റി: പത്ത് ദിവസം നീണ്ടുനിൽക്കുന്ന അവധി ദിനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളും ലഭിച്ചതോടെ, അവധി ആഘോഷമാക്കാൻ കുവൈത്തിന് പുറത്തു പോകുന്നവരുടെ എണ്ണത്തിൽ വൻവർധന.   സ്വദേശികളും പ്രവാസികൾ ഉൾപ്പെടെ  242,000 യാത്രക്കാരാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഇസ്താംബുൾ, കെയ്‌റോ, ദുബായ്, ജിദ്ദ എന്നിവയുൾപ്പെടെയുള്ള പ്രധാന ടൂറിസ്റ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആണ് 55 ശതമാനം യാത്രക്കാരും അവധിക്കാലം ചെലവഴിക്കാൻ  പോകുന്നതെന്ന് അൽ അൻബ പത്രം റിപ്പോർട്ട് ചെയ്തു. സ്വാതന്ത്ര്യ ദിനം, വിമോചന ദിനം, പ്രവാചകൻ മുഹമ്മദ് നബിയുടെ  യാത്ര എന്നിവ പ്രമാണിച്ച് ഫെബ്രുവരി 27 ന് കുവൈറ്റിലെ പൊതുമേഖലാ ജീവനക്കാർക്ക് അവധിയാരംഭിച്ചു.ഞായറാഴ്ച കുവൈറ്റ് യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. ഒമ്പത് മാസത്തിനുള്ളിൽ രണ്ട് ഡോസ്  വാക്‌സിൻ സ്വീകരിച്ച വ്യക്തികളെയും  ബൂസ്റ്റർ ഡോസ് ലഭിച്ചവരെയും പ്രീഅറൈവൽ, ഓൺറൈവൽ PCR ടെസ്റ്റുകളിൽ നിന്നും ഹോം ക്വാറന്റൈനിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.