പുരാവസ്തു തട്ടിപ്പു കേസ്: ബെഹ്റയ്ക്കും മനോജ് എബ്രഹാമിനും ഹൈക്കോടതിയുടെ വിമര്‍ശനം

0
26

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിൽ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും എഡിജിപി മനോജ് എബ്രഹാമിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ലോകനാഥ് ബെഹ്‌റയും മനോജ്‌ എബ്രഹാമും എന്തിനാണ് മോൻസന്റെ വീട്ടിൽ പോയതെന്നും സംസ്ഥാന പൊലീസ് മേധാവിയും ഇന്റലിജൻസ് എഡിജിപിയും വെറുതെ ഒരു വീട്ടിൽ പോകുമോ എന്നും കോടതി ചോദിച്ചു. കോടതിക്ക് മുന്നിൽ ഉരുളെണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.

അന്വേഷണത്തിനായി മനോജ് എബ്രഹാം കത്ത് നൽകി എന്ന വാദം തെറ്റല്ലേ. മനോജ് അയച്ച കത്തെവിടെയെന്നും കോടതി ചോദിച്ചു. സത്യവാങ്മൂലം വായിച്ച് നോക്കാനും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് കോടതി നിർദേശിച്ചു. കേസില്‍ വിശദാംശങ്ങൾ മുദ്രവെച്ച കവറിൽ സമർപ്പിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.