കുവൈത്ത് സിറ്റി: ഫറാ അക്ബർ കൊലപാതക കേസിൽ ഫയൽ ചെയ്ത ഹർജി അപ്പീൽ കോടതി ഫെബ്രുവരി 10 ലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടറെയും പാരാമെഡിക്കിനെയും വിളിച്ചുവരുത്താനും അദാൻ ആശുപത്രിയിലെ സുരക്ഷാ ക്യാമറകളുടെ രേഖകൾ ലഭ്യമാക്കുന്നതിനുമായാണിത്. കീഴ് കോടതി പ്രതിക്ക് നേരത്തെ വധശിക്ഷ വിധിച്ചിരുന്നു.