പ്രവാസികളുടെ തൊഴിൽ വിസ പുതുക്കുന്നതിന് വിദ്യാഭ്യാസ യോഗ്യതയും പരിഗണിക്കും

0
23

കുവൈത്ത് സിറ്റി : പ്രവാസി തൊഴിലാളികളുടെ തൊഴിൽ വിസ പുതുക്കുന്നതിന് വിദ്യാഭ്യാസ യോഗ്യതയും അടിസ്ഥാന മാനദണ്ഡമായി പരിഗണിക്കുമെന്ന് ആവശ്യകത പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ (പി‌എ‌എം) പ്രഖ്യാപിച്ചു.
പുതിയ അഷാൽ പ്രോഗ്രാം സംവിധാനം വഴി വർക്ക് പെർമിറ്റ് പുതുക്കുന്ന സ്ഥാപന ഉടമകൾ, തൊഴിലാളികളുടെ യോഗ്യതാ അക്രഡിറ്റേഷൻ ലഭിക്കാൻ അപേക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു. അതേസമയം ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ ലൈസൻസിംഗ് ഡിപ്പാർട്ട്മെൻ്റിൽ നിന്നോ കുവൈത്ത് സൊസൈറ്റി ഓഫ് എൻജിനീയറിങ്ങിൽ നിന്നോ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള യോഗ്യതാപത്രം ലഭിച്ചവരെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.