അ​ര്‍​ജ​ന്‍റീ​ന കോ​പ്പ അ​മേ​രി​ക്ക ക്വാ​ർ​ട്ട​ർ ഫൈ​ന​ലിൽ

0
24

ബ്ര​സീ​ലി​യ: പാ​ര​ഗ്വാ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ര്‍​ജ​ന്‍റീ​ന കോ​പ്പ അ​മേ​രി​ക്ക ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ഉ​റ​പ്പി​ച്ചു. ഗ്രൂ​പ്പ് എ​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​യി​രു​ന്നു മെ​സി​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും ജ​യം. ഒ​മ്പ​താം മി​നി​റ്റി​ല്‍ അ​ല​ക്‌​സാ​ണ്‍​ഡ്രോ ഗോ​മ​സാ​ണ് മ​ത്സ​ര​ത്തി​ലെ ഏ​ക ഗോ​ള്‍ നേ​ടി​യ​ത്.

മെ​സി തു​ട​ങ്ങി​വെ​ച്ച ഒ​രു മു​ന്നേ​റ്റ​മാ​ണ് ഗോ​ളി​ല്‍ ക​ലാ​ശി​ച്ച​ത്. മെ​സി​യി​ല്‍ നി​ന്ന് പ​ന്ത് ല​ഭി​ച്ച ഏ​യ്ഞ്ച​ല്‍ ഡി ​മ​രി​യ​യു​ടെ അ​ള​ന്നു​മു​റി​ച്ച പാ​സ് ഗോ​മ​സ് കൃ​ത്യ​മാ​യി ഫി​നി​ഷ് ചെ​യ്തു. മ​ത്സ​ര​ത്തി​ൽ പാ​ര​ഗ്വാ​യ്ക്ക് നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നാ​യെ​ങ്കി​ലും ഫി​നി​ഷിം​ഗി​ലെ പി​ഴ​വ് അ​വ​ര്‍​ക്ക് തി​രി​ച്ച​ടി​യാ​യി.

ജ​യ​ത്തോ​ടെ ഏ​ഴു പോ​യ​ന്‍റു​മാ​യി അ​ര്‍​ജ​ന്‍റീ​ന ഗ്രൂ​പ്പി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്കു​യ​ര്‍​ന്നു. പാ​ര​ഗ്വാ​യ് മൂ​ന്നാം സ്ഥാ​ന​ത്താ​ണു​ള്ള​ത്.