ആരാധകരോട് മാപ്പപേക്ഷിച്ച്‌ അര്‍ജന്റീന കോച്ച്‌ സാംപോളി

0
41
MELBOURNE, AUSTRALIA - JUNE 09: Jorge Sampaoli of Argentina looks on during the Brazil Global Tour match between Brazil and Argentina at Melbourne Cricket Ground on June 9, 2017 in Melbourne, Australia. (Photo by Robert Cianflone/Getty Images)

രാധകരോട് മാപ്പപേക്ഷിച്ച്‌ അര്‍ജന്റീനയുടെ കോച്ച്‌ സാംപോളി രംഗത്ത്. ക്രൊയേഷ്യക്കെതിരായ നാണം കെട്ട തോല്‍വിക്ക് ശേഷമാണ് മാപ്പപേക്ഷയുമായി കോച്ച്‌ രംഗത്തെത്തിയിരിക്കുന്നത്. മെസ്സിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചാണ് സാംപോളി ആരാധകരോട് മാപ്പ് ചോദിച്ചത്. ക്രൊയേഷ്യക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെട്ട അര്‍ജന്റീനയുടെ നോക്ക്‌ഔട്ട് സാധ്യതകള്‍ ഇപ്പോള്‍ തുലാസിലായിരിക്കുകയാണ്.

മത്സരത്തില്‍ നിറം മങ്ങിപ്പോയ മെസ്സിക്ക് സാംപോളി പിന്തുണ പ്രഖ്യാപിച്ചു. ‘മെസ്സി ടീമിന്റെ ക്യാപ്റ്റന്‍ ആണ്, ടീമിനെ മുന്നോട്ട് നയിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് വേണ്ട പിന്തുണ കൊടുക്കാന്‍ ടീമിനായില്ല, മെസ്സിയിലേക്ക് പന്തെത്തിക്കാന്‍ ടീമിനായില്ല, അതിനു വേണ്ടിയാണ് പരിശീലനം നടത്തിയിരുന്നത് എങ്കിലും എതിര്‍ ടീം തന്ത്രങ്ങള്‍ എല്ലാം തടയുകയായിരുന്നു’ സാംപോളി പറഞ്ഞു.

ഗോള്‍ കീപ്പര്‍ വില്ലി കാബേറോയുടെ വലിയ അബദ്ധം ആണ് ടീമിനെ നാണക്കേടിലേക്ക് നയിച്ചത്. ആദ്യ ഗോള്‍ കാബേറോയുടെ പിഴവില്‍ നിന്നും സ്വന്തമാക്കിയ ക്രൊയേഷ്യ തുടര്‍ന്ന് മോഡ്രിച്ചിലൂടെയും റാകിറ്റിച്ചിലൂടെയും ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു.

ഐസ് ലന്‍ഡുമായിള്ള ആദ്യമത്സരത്തില്‍ സമനില വന്നതിലെ തുടര്‍ന്ന് മുന്‍ അര്‍ജന്റീന നായകനായ ഫുട്ബോള്‍ ഇതിഹാസം സാക്ഷാല്‍ മറഡോണയും രംഗത്ത് വന്നിരുന്നു. കോച്ചിനു മേലാണ് അന്ന് മുഴുവന്‍ കുറ്റവും മറഡോണ ചുമത്തിയത്.