പലസ്തീൻ യുവതിയെ അപമാനിച്ച കുവൈത്ത് പൗരൻ കസ്റ്റഡിയിൽ

0
30

പ്രണയബന്ധമുണ്ടെന്ന കെട്ടിച്ചമച്ച കഥയുടെ ബലത്തിൽ പലസ്തീൻ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ വ്യക്തിയെ പോലീസ് പിടികൂടി. അൽ ഹസാനിയായിൽ നടന്ന സംഭവം അൽ റായ് റിപ്പോർട്ട് ചെയ്യുന്നു.

ശല്യം സഹിക്ക വയ്യാതെ സ്ത്രീ പോലീസ് ഓപറേഷൻ റൂമിൽ ബന്ധപ്പെട്ടതോടെയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പോലീസ് എത്തുമ്പോൾ അയാൾ അൽ ഹസാനിയായിലെ ഒരു കഫെയിൽ ഇരുന്ന് ചായ കുടിക്കയായിരുന്നു. സദാചാരവിരുദ്ധപ്രവർത്തനത്തിനു കേസ് ചാർജ്ജ് ചെയ്തിട്ടുണ്ട്.