കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര എയർപോർട്ടിൽ പ്രതിദിനം എത്തിച്ചേരുന്ന യാത്രക്കാരുടെ എണ്ണം ആയിരത്തിൽ നിന്ന് അയ്യായിരമാക്കിയ ഉത്തരവ് നാളെ മുതൽ നിലവിൽ വരും. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷനിൽ എയർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്‌മെന്റ് സർക്കുലറിലൂടെ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു.രാജ്യത്തെ കൊറോണ സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
നിലവിൽ പ്രവർത്തിക്കുന്ന ട്രാവൽ സ്റ്റേഷനുകളിൽ മാത്രമാണ് യാത്രക്കാരുടെ വർദ്ധനവ്. അതേസമയം, ബോസ്നിയ, തുർക്കിയിലെ ബോഡ്രം അസർബൈജാന് എന്നിവിടങ്ങളിലേക്ക് യാത്രാനുമതിനല്കിയത് ട്രാവൽ ഏജൻസികള്ക്ക് പ്രതീക്ഷയേകുന്നു. വേനൽക്കാല ടൂറിസം പാക്കേജുകളും ട്രാവൽ ഇൻഷൂറൻസും ട്രാവൽ ഏജൻസികള് നൽകാനാരംഭിച്ചു
പുതിയ ഉത്തരവനുസരിച്ച് നിലവിൽ വരുന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന വിമാനക്കമ്പനികൾക്ക് വേനൽക്കാല വാണിജ്യ സർവീസുകൾ വർദ്ധിപ്പിക്കുന്നതിന് സഹായകമാകും.