ബാഫഖി കുടുംബം മുസ്ലിം കേരളത്തെ നന്മയിൽ നടത്തി.

0
21

യമനിലെ ഹളർമൗത്തിൽ നിന്നും കേരളകരയിൽ വന്ന നബികുടുംബമായ ബാഫഖി ഖബീല കേരളത്തിലെ മുസ്ലിം ജനതക്ക് സൻമാർഗ്ഗ വഴിതെളിയിച്ചവരിൽ പ്രധാനികളാണെന്ന് മുക്കം മുഹമ്മദ് കോയ സഖാഫി പറഞ്ഞു.

മുപ്പത്തിഎട്ട് വർഷം കുവൈറ്റിലെ മത- സാമൂഹിക-സാംസ്കാരിക-ആത്മീയ മേഖലകളിൽ നിറഞ്ഞു നിന്ന് ഇപ്പോൾ പ്രവാസംമതിയാക്കി നാട്ടിലേക്ക് പോകുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾക്ക് ഫർവാനിയ മെട്രോ ക്ലിനിക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രൗഡമായ യാത്രയയപ്പ് സംഗമത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു സഖാഫി.
ആറ്റകോയ തങ്ങൾ അദ്യക്ഷനായിരുന്നു.
കണ്ണി മുറിയാതെവരുന്ന നബികുടുംബപരമ്പരയുടെ ഹൃസ്വമായചരിത്രം തൻ്റെ പ്രഭാഷണത്തിൽ കോയ സഖാഫി വിശദീകരിച്ചു.

എല്ലാമേഖലയിലും തങ്ങളോട് ഞാൻ കടപ്പെട്ടവനാണെന്നും തങ്ങളുമായുള്ള ബന്ധം എന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ടെ ന്നും
മെട്രോ മെഡിക്കൽ ക്ലീനിക് എംഡി ഹംസ പയ്യന്നൂർ വികാരനിർഭരമായി തൻ്റെ ആശംസാ പ്രസംഗത്തിൽ പറഞ്ഞു.

ഗാലിബ്മശ്ഹൂർ തങ്ങൾ ഖാലിദ് മുസ്ലിയാർ, സൈതലവി സഖാഫി, ഹക്കീം മാറഞ്ചേരി എന്നിവർ ആശംസ പ്രസംഗം നടത്തി.
മൊമൻൻ്റോ നൽകിയും ഷാൾ അണിയിച്ചും സദസ്സ് സയ്യിദവർകളെ ബഹുമാന പൂർവ്വംആദരിച്ചു.

ഖാലിദ് മുസ്ലിയാരുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ഉമർഹാജി ജഹറ ഖിറാഅത്ത് നടത്തി.
MPM സലീം സ്വാഗതവും റഈസ് മടവൂർ നന്ദിയു പറഞ്ഞു.