മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാൻറെ മകൻ ആര്യൻ ഖാൻ ജാമ്യത്തിലിറങ്ങി. ഇന്ന് രാവിലെ 11 മണിയോടെയാണ് ആര്യൻ ജയിൽ മോചിതനായത്.
അച്ഛനായ ഷാരൂഖ് ആര്യനെ സ്വീകരിക്കാൻ ആർതർ റോഡ് ജയിലിലെത്തിയിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളെ തുടർന്ന് കാറിൽ നിന്ന് പുറത്തിറങ്ങിയില്ല. ജയിലിന് മുന്നിലും ഷാരൂഖിന്‍റെ വസതിയായ മന്നത്തിന് മുന്നിലും നിരവധി പേർ രാവിലെ മുതൽ തടിച്ചുകൂടിയിരുന്നു.
വ്യാഴാഴ്ചയാണ് ബോംബെ ഹൈക്കോടതി ആര്യന്‍ ഖാന് ജാമ്യം നല്‍കിയത്. ജാമ്യത്തിൻറെ പകർപ്പ് കൃത്യസമയത്ത് ജയിലിൽ എത്തിക്കാത്തത് കൊണ്ടാണ് ജയിൽ മോചനം ഒരു ദിവസം കൂടി നീണ്ടുപോയത്. അര്യന്‍ ഖാനൊപ്പം അറസ്റ്റിലായ അര്‍ബ്ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവരും ജയില്‍ മോചിതരായി. ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ അറസ്റ്റിലായത്.