ലോക സഞ്ചാരം ഫായിസ് അഷ്‌റഫ്‌ അലിക്ക് കെ കെ എം എ യുടെ ആദരം

0
28

കുവൈറ്റ്‌ :
ലോക സമാധാനം ,സീറോ കാർബൺ , മയക്കുമരുന്നിനെതിരെയുള്ള ബോധവൽക്കരണം എന്നീ ലക്ഷ്യത്തോടെ ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് എന്ന സന്ദേശവുമായി കേരളത്തിൽ നിന്ന് ലണ്ടനിലേക്ക് സൈക്കിൾ യാത്ര നടത്തുന്ന കോഴിക്കോട് സ്വദേശി ഫായിസ് അഷ്റഫ് അലി
കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ സ്വീകരണം സംഘടിപ്പിച്ചു

ഫർവാനിയ ബദർ അൽ സമ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച  സ്വീകരണ പരിപാടിക്ക് കെ കെ എം എ കേന്ദ്ര ജനറൽ സെക്രട്ടറി കെ സി റഫീഖ് സ്വാഗതം പറഞ്ഞു

കെ കെ എം എ ആക്ടിങ് പ്രസിഡന്റ് ബി എം ഇക്ബാൽ പരിപാടി നിയന്ത്രിച്ചുകേന്ദ്ര വൈസ് ചെയർമാൻ എ പി അബ്ദുൽ സലാം, അഡ്മിൻ സെക്രട്ടറി ഒ പി ശറഫുദ്ധീൻ, സുൽഫിക്കാർ, നയീം കാദിരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു

മനുഷ്യ നന്മയുടെ പ്രതീകമായി  ജീവിക്കുന്ന പ്രവാസി സമൂഹം മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു തീർക്കുമ്പോഴും, സ്വന്തം ആരോഗ്യം ശ്രദ്ധിക്കുവാനുള്ളവ്യായാമം  ജീവിത ശൈലി യാക്കി മാറ്റുന്നതിൽ ഓരോ പ്രവാസി കൂട്ടായ്മയും, പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുകയും, ആരോഗ്യ ബോധ വത്കരണം ഒരു പ്രൊജക്റ്റ്‌  ന്റെ ക്രമീകരണത്തോടെ മുന്നോട്ട് കൊണ്ട് പോകണമെന്ന് കെ കെ എം എ സംഘടിപ്പിച്ച സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് അദ്ദേഹം സൂചിപ്പിച്ചു
കെ കെ എം എ കേന്ദ്ര – സോൺ – ബ്രാഞ്ച് – യൂണിറ്റ്‌ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു
കെ കെ എം എ നൽകിയ സ്വീകരണ പരിപാടിക്ക് കേന്ദ്ര ഫൈനാസ് സെക്രട്ടറി മുനീർ കുനിയാ നന്ദി പറഞ്ഞു