കുവൈത്തിലും മറ്റ് രാജ്യങ്ങളിലും ‘റാൻസം’ വൈറസുകളെ പടർത്തിയ ഏഷ്യൻ വംശജൻ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്ത് ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ റാൻ സം വൈറസ് പടർത്തിയ അധോലോക സൈബർ സംഘത്തിലെ അംഗമായ യുവാവ് പിടിയിൽ.’ഗോൾഡ് ഡസ്റ്റ്’ എന്ന അന്താരാഷ്ട്ര ഓപ്പറേഷന്റെ ഭാഗമായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ (സൈബർ ക്രൈം) ഉദ്യോഗസ്ഥരാണ് 21 കാരനായ ഏഷ്യൻ വംശജനെ പിടികൂടിയത്. യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ ഇയാൾ 7 പേരടങ്ങുന്ന അന്താരാഷ്ട്ര സംഘത്തിലെ അംഗവുമാന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

16 രാജ്യങ്ങളിൽ വൈറസ് പടർത്തിയ അധോലോക സംഘത്തിലെ ഒരാൾ കുവൈത്തിൽ താമസിക്കുന്നതായി ഇന്റർപോളിൽ നിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി കൂടിയായ യുവാവിൻറെ അക്കൗണ്ട് ട്രാക്ക് ചെയ്യുകയും ഇയാളുടെ താമസസ്ഥലം കണ്ടെത്തുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.