കുവൈത്ത് സിറ്റി: ബസ്സിൽ അനധികൃതമായി മദ്യ വിൽപന നടത്തുകയായിരുന്ന ഏഷ്യൻ വംശജനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കർഫ്യൂ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് സുരക്ഷാപരിശോധനയ്ക്ക് ഇറങ്ങിയ ഉദ്യോഗസ്ഥരാണ് യുവാവിനെ പിടികൂടിയത്. ഇയാൾ ഓടിച്ചിരുന്ന ബസ് യന്ത്രത്തകരാർ മൂലം സമീപത്ത് നിർത്തി ഇടുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ സഹായം വാഗ്ദാനം ചെയ്ത് ഇയാളെ സമീപിച്ചു. എന്നാൽ ഉദ്യോഗസ്ഥ സംഘത്തെ കണ്ടയുടൻ ഇയാളിൽ ഉണ്ടായ ഭാവവ്യത്യാസവും ഭയവും സംശയത്തിനിടയാക്കി. തുടർന്ന് സുരക്ഷാ സംഘം ബസ്സിൽ പരിശോധന നടത്തുകയും യും നിരവധി മദ്യകുപ്പികൾ പിടിച്ചെടുക്കുകയും ആയിരുന്നു. പ്രാദേശികമായി നിർമിച്ച മദ്യം കുപ്പികളിലാക്കി ബസിൻ്റെ ക്യാബിനിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. തുടർന്ന് പ്രതികയെ അറസ്റ്റ് ചെയ്യുകയും ഇയാളുടെ പക്കൽ ഉണ്ടായിരുന്ന മുഴുവൻ മദ്യവും ബാഗുകളും പിടിച്ചെടുക്കുകയും ചെയ്തു. പ്രതിയെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് റഫർ ചെയ്തതായും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.