വിദേശ മദ്യക്കുപ്പികളുമായി ഏഷ്യൻ വംശജരായ സ്ത്രീയും സഹായിയും പിടിയിൽ

0
25

കുവൈറ്റ് സിറ്റി: കഴിഞ്ഞദിവസം പുലർച്ചെയായിരുന്നു സംഭവം, ഹവല്ലി പ്രദേശത്ത് അതിരാവിലെ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം സംശയകരമായ സാഹചര്യത്തിൽ ഏഷ്യൻ വംശജരായ സ്ത്രീയെയും കൂട്ടാളിയെയും കാണുകയായിരുന്നു. വലിയ കാർബോർഡ് ബോക്സ്കളുമായി ഇവർ പോകുന്നതു കണ്ട് സംശയം തോന്നിയ പോലീസ് സംഘം, ഇവർക്ക് സമീപത്തേക്ക് ചെന്നു എങ്കിലും ഇരുവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥർ ഇരുവരെയും പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാർബോർഡ് ബോക്സിൽ ഇറക്കുമതിചെയ്ത അനവധി മദ്യകുപ്പികൾ കണ്ടെത്തിയത്.