കുവൈത്ത് സിറ്റി : കുവൈത്തിലെ കിംഗ് ഫൈസല്‍ റോഡില്‍ ഖൈത്താന്‍ പ്രവിശ്യക്ക് സമീപത്തായി ട്രക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഏഷ്യന്‍ വംശജനായ പ്രവാസിയാണ് അപകടത്തില്‍ മരിച്ചത്.
മറ്റൊരാള്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായും അല്‍ ഖബാസ് റിപ്പോര്‍ട്ട് ചെയ്‌തു. വെള്ളം കൊണ്ടുപോവുകയായിരുന്ന ട്രക്ക് ആണ് അപകടത്തില്‍പ്പെട്ടത്. ഫര്‍വാനിയയിലെ ഫയര്‍ ആന്‍്‌റ് ടെക്‌നിക്കല്‍ റെസ്‌ക്യു സെന്ററില്‍ നിന്നുള്ളവര്‍ രക്ഷാ പ്രവര്‍ത്തനം നടത്തി.