കുവൈത്ത് സിറ്റി: ലൈസൻസ് ഇല്ലാതെ താമസസ്ഥലത്ത് സ്റ്റാറ്റസ് സ്റ്റുഡിയോ നടത്തിവന്ന ഏഷ്യക്കാരനായ പ്രവാസി അറസ്റ്റിൽ. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസും പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ആൻഡ് മുനിസിപ്പാലിറ്റിയും ചേർന്ന് അൽ സിദ്ദിഖ് ഏരിയയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മൈദാൻ ഹവല്ലിയിലെ ലൈസൻസില്ലാത്ത ക്ലിനിക്കിൽ പ്രവർത്തിച്ചിരുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള 5 പ്രവാസികളും . സാൽമിയയിലും ജലീബ് അൽ ഷുയൂഖിലും താമസ, തൊഴിൽ നിയമം ലംഘിച്ചതിന് പല രാജ്യക്കാരായ ഏഴ് പ്രവാസികളും അറസ്റ്റിൽ ആയിട്ടുണ്ട്