കുവൈത്ത് സിറ്റി: വീട്ടിൽ അനധികൃതമായി മദ്യം നിർമിച്ച് വില്പന നടത്താൻ ശ്രമിച്ച ഏഷ്യൻ വംശജൻ പിടിയിൽ. ഇയാളെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് റഫർ ചെയ്യാൻ അഹ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ്, ഡയറക്ടർ ജനറൽ സ്വാലിഹ് മാത്തർ ഉത്തരവിട്ടതായി അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു. മിനി ബസിന് പിറകിൽ കൃത്യമായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ. മിനിബസ് ഈ വ്യക്തിയുടെ ആണോ അതോ ഇയാൾ ജോലിചെയ്യുന്ന സ്ഥാപനത്തിൻ്റെത് ആണോ എന്ന് വ്യക്തമായിട്ടില്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.