വ്യാജമരുന്ന് വിൽപ്പന; പ്രവാസി ദമ്പതികൾ കുവൈത്തിൽ പിടിയിൽ

0
20

കുവൈത്ത് സിറ്റി: കുവൈത്തിലെ മഹ്ബൂല മേഖലയിൽ വ്യാജ മരുന്നുകൾ വിൽക്കുന്ന ഏഷ്യൻ ദമ്പതികളെ റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇതോടൊപ്പം,ഇവർ കച്ചവടം നടത്തിയിരുന്ന പലതരം മരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്.