അജിത് പവാറിന്റേതെന്ന് കരുതപ്പെടുന്ന 1000 കോടിക്ക് മുകളില്‍ മൂല്യമുള്ള സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി

0
12

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന 1000 കോടിക്ക് മുകളില്‍ മൂല്യമുള്ള സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. 1998ലെ ബിനാമി പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷന്‍ നിയമ്രകാരമാണ് ആദായ നികുതി വകുപ്പ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.

ജരന്ദേശ്വറിലെ പഞ്ചസാര ഫാക്ടറി, ഗോവയിലെ റിസോര്‍ട്ട്, ഡല്‍ഹിയിലെ ഓഫീസ്, ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി എന്നിവ കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉള്‍പ്പെടുന്നു. ഇതു കൂടാതെ മഹാരാഷ്ട്രയിലെ 27 വസ്തുവകകളും ആദായനികുതി വകുപ്പ് താല്‍ക്കാലികമായി കണ്ടുകെട്ടിയതായി റിപ്പോർട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി 1,000 കോടിയിലധികം രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.