കുവൈത്ത് കെഎംസിസി നാട്ടുകാരനൊരു കൈത്താങ്ങ് പദ്ധതി പ്രകാരം സഹായം നൽകി

0
66

കാസറഗോഡ് : കുവൈറ്റ്‌ കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി നാട്ടുകാരനൊരു കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി അസുഖബാധിതനായ അംഗത്തിനുള്ള സാമ്പത്തിക സഹായം നൽകി. കൊല്ലംമ്പാടിയിൽ വെച്ച്‌ മുസ്ലിം ലീഗ് കാസറഗോഡ് മണ്ഡലം പ്രസിഡന്റ്‌ എ എം കടവത്ത് വാർഡ് കൗൺസിലർ മജീദ് കൊല്ലമ്പാടിക് കൈമാറി.
മുസ്ലിം ലീഗ് നേതാക്കളായ അബ്ദുള്ള കുഞ്ഞി ചെർക്കള, മൊയ്‌ദീൻ കൊല്ലമ്പാടി, ഹമീദ് ബെദിര, കുവൈത്ത് കെഎംസിസി നേതാകളായ അഹ്‌മദ്‌ ബേവിഞ്ച, യുസുഫ് ആദൂർ, നവാസ് പള്ളിക്കാൽ, ഹാരിസ് ചൂരി, റൈമു ചേർക്കള, സാദിക്ക് ചെടേക്കാൽ, അബ്ദുള്ള പൈക, ശെരീഫ് കൊല്ലമ്പാടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു