കുവൈത്ത് സിറ്റി: അസ്ട്രാസെനെക്ക വാക്സിൻ മൂന്നാം ബാച്ച് മെയ് 20 നും മെയ് 25 നും ഇടയിൽ രാജ്യത്ത് എത്തുമെന്ന് ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു. നിലവിലെ വാക്സിൻ വിതരണത്തിലെ കാലതാമസം നേരിടാൻ ആരോഗ്യ മന്ത്രാലയം സംയോജിത പദ്ധതി തയ്യാറാക്കിയതായും ബന്ധപ്പെട്ട ആരോഗ്യ വൃത്തങ്ങ്ൾ വ്യക്തമാക്കി.
നിലവിൽ മരുന്നുകൾ ലഭിക്കുന്നതിൽ കാലതാമസം സംബന്ധിച്ചു മന്ത്രാലയം നൽകുന്ന വിശദീകരണം ഇപ്രകാരമാണ്, സർക്കാർ തലത്തിലുള്ള എല്ലാ ഉത്തരവാദിത്വങ്ങളും മന്ത്രാലയം നിറവേറ്റി. വാസൻ ലഭിക്കുന്നതിൽ ഉള്ള കാലതാമസം നിിർമാതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതാണ് , രാജ്യത്ത് ഫൈ ഇത് സർ വാക്സിനുകളുടെ ബാച്ചുകൾ ആഴ്ചതോറും കൃത്യസമയത്ത് എത്തിച്ചേരുന്നതായും മന്ത്രാലയവൃത്തങ്ങൾ പറഞ്ഞു.