ബംഗാളില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തിന്‌ നേരെ ആക്രമണം

കൊല്‍ക്കത്ത: കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹന വ്യൂഹനത്തിന്‌ നേരെ ആക്രമണം. പശ്ചിമബംഗാളിലെ വെസ്റ്റ്‌ മിഡ്‌നാപൂരില്‍ വച്ചായിരുന്നു സംഭനം. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന്‌ ആക്രമണത്തില്‍ പരിക്കേറ്റു.

ദൃശ്യങ്ങളില്‍ ഒരുസംഘമാളുകള്‍ വടകിളും കല്ലുകളുമായി വാഹനത്തിന്‌ നേരെ ഓടി അടുക്കുന്നത്‌ കാണാം. മന്ത്രിയുടെയും അകമ്പടി വാഹനത്തിിന്റെയും ചില്ലുകള്‍ ഇവര്‍ അടിച്ചു തകര്‍ത്തു.

തെരഞ്ഞെടുപ്പിന്‌ ശേഷം സംഘര്‍്‌ഷം നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ സന്ദര്‌ശിക്കാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി. ആക്രമണത്തിന്‌ പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകര്‍ ആണെന്ന്‌ മുരളീധരന്‍ ആരോപിച്ചു. ആക്രമണത്തെ തുടര്‍ന്ന്‌ മന്ത്രിയും സംഘവും സ്ഥലത്ത്‌ നിന്ന്‌ തിരികെ മടങ്ങി.