കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര
സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീര്‍
ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസ് നസീറിന്റെ രഹസ്യമൊഴിയെടുക്കും. മൊഴികളിലെ ആശയക്കുഴപ്പം ഒഴിവാക്കുന്നതിന് വേണ്ടിയാണ് രഹസ്യമൊഴിയെടുക്കുന്നത്. ഇതിനായി പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.
മുൻപ് മൂന്ന് തവണ നസീറിന്റെ മൊഴി
എടുത്തിരുന്നു. എ.എന്‍ ഷംസീറിനെതിരെ
നല്‍കിയ മൊഴി രണ്ടു തവണ പോലീസ്
രേഖപ്പെടുത്തിയില്ല എന്നു നസീര്‍ നേരത്തെ
ആരോപണം ഉന്നയിച്ചിരുന്നു. തലശ്ശേരി
സ്റ്റേഡിയം നവീകരണത്തിലെ ക്രമക്കേട്
ചൂണ്ടിക്കാട്ടിയതിന് എ.എന്‍ ഷംസീര്‍
അദ്ദേഹത്തിന്റെ ഓഫീസില്‍ വിളിച്ചു
വരുത്തി ഭീഷണിപ്പെടുത്തിയെന്നും നസീര്‍
ആരോപിച്ചു.കഴിഞ്ഞ മെയ് 18നാണ്
സി.ഒ.ടി നസീറിനെതിരെ വധശ്രമമുണ്ടായത്.
സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ
ആകുകയും രണ്ട് പേർ കോടതിയിൽ
കീഴടങ്ങുകയും ചെയ്‌തിട്ടുണ്ട്.നസീറിനെ
ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും
പുറത്ത് വന്നിട്ടുണ്ട്.