കുവൈത്ത് സിറ്റി: ഏറെ നാളുകള്‍ക്ക് ശേഷം കുവൈത്തിലെ മത്സ്യ മാര്‍ക്കറ്റുകളില്‍ ലേല നടപടികള്‍ ഇന്ന് മുതല്‍ പുനരരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി ആളുകള്‍ ഒത്തുചേരുന്നതിന് തടയുന്നതിനായിരുന്നു മത്സ്യ മാര്‍ക്കറ്റുകളില്‍ കര്‍ശന നിരോധനങ്ങളേര്‍പ്പെടുത്തിയത്. ഫഹാഹീല്‍ ശാര്‍ഖ് മാര്‍ക്കറ്റുകളില്‍ ദിനേന രണ്ട് തവണ ലേല നടപടകിളുണ്ടാകും. വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് മാത്രമാണ് മാര്‍ക്കറ്റില്‍ പ്രവേശനമെന്നിരിക്കെ രാവിലെ നടന്ന ലേലത്തില്‍ ഏതാനും പേര്‍ മാത്രമാണ് പങ്കെടുത്തത്.