കുവൈത്ത് സിറ്റി: ജൂലൈ ആദ്യം മുതൽ കുവൈത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഓസ്ട്രിയയിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് കുവൈത്തിലെ ഓസ്ട്രിയൻ എംബസി അറിയിച്ചു. ജിസിസി യിലുള്ള മറ്റ്് രാജ്യങ്ങൾക്കായി കഴിഞ്ഞ ഈദ് മുതൽ ഓസ്ട്രിയ തങ്ങളുടെ അതിർത്തികൾ തുറന്നു നൽകിയിരുന്നു. പൂർണ്ണമായി വാക്സിനേഷൻ ലഭിച്ചതും സാധുവായ ഷെഞ്ചൻ വിസയുള്ളതുമായ കുവൈത്ത് ‘പൗരന്മാർക്കും നിവാസികൾക്കും ഓസ്ട്രിയയിലേക്ക് പോകാം. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കും മാതാപിതാക്കളോടൊപ്പം യാത്ര ചെയ്യുന്നതിനും ക്വാറൻ്റയിൻ ഇല്ലാതെ ഓസ്ട്രിയയിലേക്ക് പ്രവേശിക്കാനും കഴിയും.