കർഫ്യൂ ഏർപ്പെടുത്തൽ; വിവിധ മേഖലകളും മന്ത്രാലയങ്ങളും സുസജ്ജം

0
24

കുവൈത്ത് സിറ്റി : രാജ്യത്ത് ലോക്കഡോൺ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനം വരാനിരിക്കുന്നതേയുള്ളൂ എങ്കിലും, വിവിധ മേഖലകൾ കർഫ്യൂ നടപ്പാക്കാൻ പൂർണ്ണമായും തയ്യാറാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.

ലോക്ക്ഡൗൺ സംബന്ധിച്ച്തീരുമാനമുണ്ടായാൽ, ഉടനടി നടപ്പാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം മുൻകൂട്ടി പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. ചില റോഡുകളിൽ കൂടുതൽ സുരക്ഷാ പോയിന്റുകൾ വിന്യസിക്കും, കൂടാതെ സൈന്യങ്ങ പാർപ്പിട മേഖലകളിലും മറ്റുള്ളവയിലും വിന്യസിക്കുകയും ചെയ്യും.

മന്ത്രിസഭ കർഫ്യൂ തീരുമാനം പുറപ്പെടുവിച്ചാലുടൻ നടപ്പാക്കാൻ എല്ലാ മുൻകരുതലുകളുമെടുത്ത് തയ്യാറാക്കണമെന്ന് ആഭ്യന്തരമന്ത്രാലയ അണ്ടർസെക്രട്ടറി എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നൽകി. ദേശീയ അവധിക്കാല ആഘോഷങ്ങൾ ആരംഭിക്കുന്നതിന് മുൻപായി രാജ്യത്ത് കർഫ്യൂ നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനിക്കാൻ മന്ത്രിസഭ തിങ്കളാഴ്ചയോ അടുത്ത ബുധനാഴ്ചയോ യോഗം ചേരും