കുവൈത്ത് സിറ്റി: 2022 ലെ ആദ്യ 3 മാസത്തിൽ കുവൈത്തിൽ നിരോധിച്ചത് 11 വെബ് സൈറ്റുകൾ. 70% വെബ്‌സൈറ്റുകളും നിരോധിച്ചത് ധാർമ്മികത ലംഘിച്ചു എന്ന കുറ്റത്തിനാണ് ,30% വെബ്സൈറ്റുകൾ വിവാദ രാഷ്ട്രീയ കാര്യങ്ങൾ പ്രസിദ്ധീകരിച്ചതിനും നിരോധിച്ചതായി പ്രാദേശിക അറബിക് പത്രം റിപ്പോർട്ട് ചെയ്തു.ഈ കാലയളവിൽ 20 സൈറ്റുകൾ ബ്ലോക്ക് ചെയ്യാനുള്ള അപേക്ഷകളാണ് അതോറിറ്റിക്ക് ലഭിച്ചത്. അതേ സമയം, അഭ്യർത്ഥനകൾ ലഭിച്ചതിനെത്തുടർന്ന് 12 സൈറ്റുകളിലെ നിരോധനം പിൻവലിച്ചു.