കുവൈത്തിലെ ബ്രിട്ടീഷ് സ്കൂളുകളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള എഴുത്തുപരീക്ഷ റദ്ദാക്കി

0
15

കുവൈത്ത് സിറ്റി : കുവൈത്തിലെ ബ്രിട്ടീഷ് സ്കൂളുകളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള 2020/2021 അധ്യയന വർഷത്തെ പേപ്പർ അധിഷ്ഠിത പരീക്ഷകൾ റദ്ദാക്കിയതായി ബ്രിട്ടീഷ് അക്രഡിറ്റേഷൻ അതോറിറ്റി അറിയിച്ചു. ഈ വിവരം  വിദ്യാർഥികളെ  സ്‌കൂൾ അഡ്‌മിനിസ്‌ട്രേഷനുകൾ ഔദ്യോഗികമായി അറിയിച്ചു.  പേപ്പർ അധിഷ്‌ഠിത പരീക്ഷകൾക്ക് പകരം മറ്റു രീതികൾ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ മൂല്യനിർണയം നടത്തുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചതായി അല് റായി ദിനപത്രം റിപ്പോർട്ട് ചെയ്തു.

എഴുത്തുപരീക്ഷ റദ്ദാക്കിയതിന് പിന്നിലുള്ള കാരണം അറിയില്ലെന്നും, കുവൈത്തിന് പുറമേ യൂറോപ്പിലും മറ്റു രാജ്യങ്ങളിലും ബ്രിട്ടീഷ് അക്രഡിറ്റേഷൻ അതോറിറ്റി എഴുത്തുപരീക്ഷ നടത്തുന്നതായും യൂണിയൻ ഓഫ് ഫോറിൻ സ്കൂളുകൾ പ്രസിഡന്റ് നൂറ അൽ-ഘനേം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ  ബ്രിട്ടീഷ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കുള്ള മൂല്യനിർണ്ണയ സംവിധാാനം ഏത് രീതിയിൽ ആയിരിക്കുമെന്ന ആശങ്കയും അൽ-ഘനേം പ്രകടിപ്പിച്ചു.