കുവൈത്ത് സിറ്റി : സ്പാർക്സ് എഫ് സി പ്രസിഡന്‍റും ദീർഘകാല പ്രവാസിയുമായിരുന്ന ബേബി നൗഷാദിന് യാത്രയയപ്പ് നൽകി. സാൽമിയ ഫ്രണ്ട്‌സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഫുട്ബാൾ ഫെഡറഷൻ പ്രസിഡന്റ് ഡെറിക് ഗോമിൻഡ്‌സ്, കെഫാക് പ്രസിഡന്റ് സിദ്ദിഖ്, സെക്രട്ടറി നജീബ്, സ്പോർട്സ് സെക്രട്ടറി അബ്ദു റഹ്മാൻ, മുൻ ഗോവൻ താരവും പ്രമുഖ സ്പോർട്സ് ജേർണയലിസ്റ്റുമായ ഗാസ്പർ, മലപ്പുറം ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രധിനിധി ഷബീർ, പ്രദീപ്, ഗുലാം, സാജൻ, മൻസൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്പാർക്സ് എഫ് സി യുടെ മൊമെന്റോ ക്യാപ്റ്റൻ ഹുസൈൻ, കിഫ് & കെഫാക് പ്രസിഡന്റ്, സെക്രട്ടറി എന്നവർ കൈമാറിയപ്പോൾ മലപ്പുറം ഫുട്ബാൾ അസൗസിയേഷന്റെ മൊമെന്റോ ഷബീർ & സമീർ നസ്രി യും കൂടി കൈമാറി.കുവൈറ്റ് ഇന്ത്യൻ ഫുട്ബോളിലെ നിർണായക സാനിധ്യമായ നൗഷാദിന്റെ പ്രവാസത്തോടുള്ള വിട പറയൽ കുവൈറ്റിലെ ഇന്ത്യൻ ഫുട്ബോൾ സമൂഹത്തിനു ഒരു വലിയ നഷ്ടമായിരിക്കും എന്ന് ചടങ്ങിൽ പങ്കെടുത്തവർ സംസാരിച്ചു