BACK TO SCHOOL -ബാലവേദി കുവൈറ്റ് ,LKG മുതൽ 12 വരെയുള്ള കുട്ടികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

0
21
കുവൈറ്റ് സിറ്റി :ബാലവേദി കുവൈറ്റ് LKG മുതൽ 12 വരെയുള്ള കുട്ടികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഹല സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററുമായി സഹകരിച്ചു നടത്തിയ മെഡിക്കൽ ക്യാമ്പിൽ നിരവധി കുട്ടികൾ പങ്കെടുത്തു .ഹല മെഡിക്കൽ സെന്ററിലെ ഡോ. റാക്ഷ എം ആഷിക്, ഡോ. ശ്രീനിവാസ് ശ്യാമപ്രസാദ് , ഡോ. ജയിംസ് നീരുഡ, ഡോ. ആമിന അബ്ബാസ്, ഡോ. ആദർശ് അശോകൻ, ബാലവേദി അബ്ബാസിയ മേഖല കൺവീനർ ജിതേഷ്, രക്ഷാധികാരി രമേശ്, സമതിയംഗം ബിജുജോസ് എന്നിവർ ക്യാമ്പിന് നേത്യത്വം നൽകി .ഹല സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ വൈസ് ചെയർമാ ൻ രാഹുൽ രാജൻ , കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ.സജി , കായിക വിഭാഗം സെക്രട്ടറി ജെയ്‌സൺ ,സാൽമിയ മേഖല സെക്രട്ടറി റിച്ചി. കെ ജോർജ് , ബാലവേദി ജനറൽ കൺവീനർ തോമസ് ചെപ്പുകുളം, ഫഹഹീൽ മേഖല എക്സിക്യൂട്ടീവ് അംഗം സജിൻ മുരളി എന്നിവർ പങ്കെടുത്തു.