കുവൈത്ത് സിറ്റി: നാല് വർഷം നീണ്ട കരുതലും പ്രവർത്തന മികവുമാണ് ബദർ അൽ സലാമ മെഡിക്കൽ സെൻററിനെ കുവൈത്തിലെ ആതുരാലയസേവനരംഗത്ത് വേറിട്ടുനിർത്തുന്നത്.
ഇക്കാലയളവിൽ കുവൈത്തിലെ ഓരോ ജനങ്ങളും തങ്ങളിൽ അർപ്പിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും
ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍ സ്നേഹത്തിൻറെ ഭാഷയിൽ നന്ദി പറഞ്ഞു. വിജയകരമായി നാലുവർഷം പിന്നിട്ട ശേഷം തുടരുന്ന ഈ ജൈത്രയാത്രയെ ബദര്‍ അല്‍ സമ ഗ്രൂപ്പ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സായ അബ്ദുല്‍ ലത്തീഫ്, പി.എ. മുഹമ്മദ്, ഡോ. വി.ടി. വിനോദ് എന്നിവര്‍ അഭിനന്ദിച്ചു.
2017 മാര്‍ച്ചില്‍ ഏതാനും ഡോക്ടര്‍മാരും മറ്റ് ആരോഗ്യ ജീവനക്കാരുമായി ആരംഭിച്ച സ്ഥാപനത്തിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. മോര്‍ ദാന്‍ ഹെല്‍ത്ത് കെയര്‍…ഹ്യൂമന്‍ കെയര്‍’ എന്ന ആദർശത്തിലൂന്നിയ പ്രവർത്തനമാണ് ബദര്‍ അല്‍ സമയുടെ നേട്ടങ്ങളുടെ അടിസ്ഥാനം. ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളും നിരവധി വിദഗ്ധരായ ഡോക്ടര്‍മാരുമുള്ള ആതുരസേവനരംഗത്തെ പകരം വയ്ക്കാനാകാത്ത സ്ഥാപനമായി ബദര്‍ അല്‍ സമ മാറിക്കഴിഞ്ഞു.
മാര്‍ച്ച് ഒന്നിനാണ് ഹോസ്പിറ്റൽ നാലാം വാർഷികം ആഘോഷിച്ചത്. ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ ആശുപത്രിയിലെ ഡോക്ടര്‍മാരും, മറ്റ്ആരോഗ്യപ്രവര്‍ത്തകരും ഉൾപ്പടെ എല്ലാ ജീവനക്കാരും പങ്കെടുത്തു.
ഹോസ്പിറ്റലിൻ്റെ ബിസിനസ് ഡെവലപ്പ്‌മെന്റ് കോ-ഓര്‍ഡിനേറ്റർ അനസ് ചടങ്ങിൽ സ്വാഗതം പറഞ്ഞു. വാർഷികാഘോഷത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി നിരവധി ഓഫറുകളാണ് ഉള്ളത്. ഹോസ്പിറ്റൽ പ്രൊമോട്ടറായ അഷ്‌റഫ് ആയൂര്‍ പ്രത്യേക ഹെല്‍ത്ത് പാക്കേജുകള്‍ പ്രഖ്യാപിച്ചു. ആശുപത്രിയുടെ മികവുറ്റ പ്രവർത്തനത്തിനായി ആത്മനിഷ്ഠയോടെ പ്രവർത്തിച്ച എല്ലാ ജീവനക്കാരെയും ചടങ്ങിൽ അഭിനന്ദിച്ചു.
ബ്രാഞ്ച് മാനേജര്‍ അബ്ദുല്‍ റസാഖ് ആണ് ആശുപത്രിയുടെ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരെയും പ്രത്യേകമായി അഭിനന്ദിച്ചത്. മാര്‍ക്കറ്റിംഗ് കോ-ഓര്‍ഡിനേറ്ററായ പ്രീമ പെരേര ചടങ്ങിൽ അവതാരകയായി. ഫ്രണ്ട് ഓഫീസ് ഇൻ ചാർജ് റെഫായി പെരാള്‍ ചടങ്ങിൽ സംബന്ധിച്ച ഏവർക്കും നന്ദി രേഖപ്പെടുത്തി.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍ ഒട്ടനവധി പ്രത്യേക പാക്കേജുകൾ ആണ് പ്രഖ്യാപിച്ചത്. ഈ പാക്കേജുകളുടെ കാലാവധി മാര്‍ച്ച് 4 മുതല്‍ 24 വരെയാണ്.
പ്രത്യേക പാക്കേജുകള്‍ ഇപ്രകാരം,
ആനിവേഴ്‌സറി ബോഡി ചെക്ക്-അപ്പ് (4 കെ.ഡി. മാത്രം)
സിബിസി, ആര്‍ബിഎസ്-ഷുഗര്‍ ടെസ്റ്റ്, യൂറിക് ആസിഡ്, ബിപി-ചെക്ക് അപ്പ്, ഓക്‌സിജന്‍ സാച്ചുരേഷന്‍ ലെവല്‍, പള്‍സ് റേറ്റ്, ഫ്രീ ജിപി ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, ഫ്രീ ഫോളോ അപ്പ് 10 ദിവസത്തേക്ക്.
ആനിവേഴ്‌സറി ഹെല്‍ത്ത് ചെക്ക്-അപ്പ് (14 കെ.ഡി. മാത്രം)
സിബിസി, ആര്‍ബിഎസ്-ഷുഗര്‍ ടെസ്റ്റ്, യൂറിക് ആസിഡ്, ക്രിയാറ്റിനിന്‍, കൊളെസ്‌ട്രോള്‍, ബിലിറൂബിന്‍ ടോട്ടല്‍, യൂറിന്‍ റൂട്ടിന്‍ അനാലിസിസ്, ചെസ്റ്റ് എക്‌സ് റേ, ബിപി ചെക്ക് അപ്പ്, ഫ്രീ ജിപി ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, ഫ്രീ ഫോളോ അപ്പ് 10 ദിവസത്തേക്ക്.
ആനിവേഴ്‌സറി മാസ്റ്റര്‍ ചെക്ക് അപ്പ് (24 കെ.ഡി. മാത്രം)
സിബിസി, എഫ്ബിഎസ്, തൈറോയിഡ് ടെസ്റ്റ് (ടിഎസ്എച്ച്), കിഡ്‌നി സ്‌ക്രീനിംഗ് (യുആര്‍ഇഎ, യൂറിക് ആസിഡ്, ക്രിയാറ്റിനിന്‍), ലിവര്‍ സ്‌ക്രീനിംഗ് (എസ്ജിപിടി, എസ്ജിഒടി), ലിപിഡ് പ്രൊഫൈല്‍, യൂറിന്‍ റൂട്ടിന്‍ അനാലിസിസ്, ചെസ്റ്റ് എക്‌സ്-റേ, ഇസിജി, അള്‍ട്രാസൗണ്ട് അബ്‌ഡോമന്‍, ബിപി ചെക്ക് അപ്പ്, ഫ്രീ ജിപി ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, ഫ്രീ ഫോളോ അപ്പ് 10 ദിവസത്തേക്ക്.
വിശദവിവരങ്ങള്‍ക്ക്: 24759250/70/80 അല്ലെങ്കില്‍ 60689323 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.