ബദർ അൽ സമയും എഫ്എസ്ഐയും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി

0
30

കുവൈത്തിലെ പ്രമുഖ ആതുരാലയ ശൃംഘലയായ ബദർ അൽ സമാ മെഡിക്കൽ സെൻ്റർ ഫ്യൂച്ചർ സേവിങ് ഇൻവെസ്റ്റ്മെൻ്റുമായി സഹകരിച്ച് ഏകദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എഫ്എസ്ഐ ചെയർമാൻ റൗഫ് മഷൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 150 അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. ബ്രാഞ്ച് മാനേജർ റസാഖ്, ചെയർമാൻ  റൗഫ് മഷൂർ   FSI അംഗങ്ങൾ എന്നിവരെ ആദരിച്ചു

ഷെരീഫ് ഒതുക്കുങ്ങൽ, നാസർ തളിപ്പറമ്പ്, സാദിഖ് തൈവളപ്പിൽ, അലി അക്ബർ, റാഫി ആലിക്കൽ, ഷാജഹാൻ തിരുവനന്തപുരം, ബദർ അൽ സമാ ബിസിനസ് ഡെവലപ്മെന്റ് കോർഡിനേറ്റർ അനസ്. അസീസ് പേരാമ്പ്ര സ്വാഗതവും അബ്ദുൽ റസാഖ് മൂന്നിയൂർ നന്ദിയും പറഞ്ഞു. ഇസ്മായിൽ വള്ളിയോത്ത്, ഫൈസൽ ടി.വി, അയ്യൂബ് പുതുപ്പറമ്പ്, മുനീർ പെരുമുഖം, കബീർ തളങ്കര, റഷീദ് മസ്താൻ, അസീസ് തളങ്കര എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.  ബദർ അൽ സമ ബിസിനസ് ഡെവലപ്മെന്റ് കോർഡിനേറ്റർ അനാസ് . മാർക്കറ്റിംഗ് കോർഡിനേറ്റർ പ്രീമ എന്നിവരും സംബന്ധിച്ചു.