ബദർ അൽ സമാ മെഡിക്കൽ സെന്റർ പ്രിവിലേജ് ഹെൽത്ത് കാർഡ് കെ എം എ അംഗങ്ങൾക്ക് നൽകി

0
28

കുവൈത്ത് സിറ്റി:  ബദർ അൽ സമാ മെഡിക്കൽ സെന്റർ തങ്ങളുടെ പ്രിവിലേജ് BADR ഹെൽത്ത് കാർഡ് കുവൈറ്റ്‌ മലയാളി അസോസിയേഷൻ (കെ എം എ ) അംഗങ്ങൾക്ക് നൽകി. ഫർവാനിയയിലെ ബദർ അൽ സമാ മെഡിക്കൽ സെന്ററിൽ നടന്ന പരിപാടിയിൽ, ബ്രാഞ്ച് മാനേജർ അബ്ദുൾ റസാഖ്  കുവൈത്ത് മലയാളി അസോസിയേഷൻ അംഗങ്ങൾക്ക്   ഹെൽത്ത് കാർഡ് കൈമാറി.

ഈ കാർഡ് ഉപയോഗിച്ച് അംഗങ്ങൾക്ക് ഡോക്ടർ കൺസൾട്ടേഷനുകൾ, എക്‌സ്‌റേകൾ, ലബോറട്ടറി, ഫാർമസി എന്നിവയുൾപ്പെടെ എല്ലാ വകുപ്പുകളിലും വിവിധ കിഴിവുകൾ ലഭിക്കും.

ബദർ അൽ സമാ മെഡിക്കൽ സെന്റർ മാർക്കറ്റിംഗ് കോർഡിനേറ്റർ പ്രീമ, കെ എം എ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലായിിരുന്നു പരിപാടി. ഈ ഹെൽത്ത് കാർഡ് അസോസിയേഷനിലെ എല്ലാ അംഗങ്ങൾക്കും തികച്ചും സൗജന്യമായിരിക്കും.