ബദർ അൽ സമാ മെഡിക്കൽ സെന്റർ കെകെപിഎ അംഗങ്ങൾക്ക് ആരോഗ്യ കാർഡ് വിതരണം ചെയ്തു

0
20

കുവൈത്ത് സിറ്റി: കെ കെ പി എ അംഗങ്ങൾക്കുള്ള ബദർ അൽ സമാ പ്രിവിലേജ് ഹെൽത്ത് കാർഡുകൾ വിതരണം ചെയ്തു. ബദർ അൽ സമാ മെഡിക്കൽ സെന്റർ ബ്രാഞ്ച് മാനേജർ അബ്ദുൾ റസാക്ക് , കെകെപിഎ പ്രസിഡന്റ് സക്കീർ പുത്തൻപാലത്തിന് കാർഡുകൾ കൈമാറി. ചടങ്ങിൽ കെകെപിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ബദർ അൽ സമാ എക്സിക്യൂട്ടീവുകളും പങ്കെടുത്തു . പ്രിവിലേജ് കാർഡ് വഴി സംഘടന അംഗങ്ങൾക്ക് നിരവധി ചികിത്സ ഡിസ്കൗണ്ടുകളാണ് അനുവദിച്ചിരിക്കുന്നത്.