മനാമ: ബഹറിൻ കോവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളെ ഉൾപ്പെടുത്തുന്ന റെഡ് ലിസ്റ്റ് പട്ടിക വിപുലീകരിച്ചു. ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടെ ആറ് രാജ്യങ്ങൾ ആയിരുന്നു നേരത്തെ ലിസ്റ്റിൽ ഉണ്ടായിരുന്നു എങ്കിൽ, ഇറാൻ ഇറാഖ് മലേഷ്യ ഉൾപ്പെടെ പുതുതായി 16 രാജ്യങ്ങളെയാണ് ലിസ്റ്റിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്നു വരുന്നവർക്കും കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഈ രാജ്യങ്ങളിൽ ട്രാൻസിറ്റായി സഞ്ചരിച്ചവർക്കും യാത്രാനിയന്ത്രണം ബാധകമാണ്.
കൊറോണ വൈറസിനെ നേരിടുന്നതിനുള്ള ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്‌സിന്റെ (COVID-19) ഏറ്റവും പുതിയ ശുപാർശകൾ അവലോകനം ചെയ്തതിന് ശേഷം സർക്കാർ എക്സിക്യൂട്ടീവ് കമ്മിറ്റി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്കനുസൃതമായി സിവിൽ ഏവിയേഷൻ അഫയേഴ്‌സ് ആണ് യാത്രാ ചട്ടങ്ങൾ പുതുക്കി, റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ എണ്ണം വിപുലീകരിച്ചത്.
പൗരന്മാരോ ബഹ്‌റൈനിലെ താമസക്കാരോ അല്ലാത്ത യാത്രക്കാരുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു.റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ, കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഈ രാജ്യത്തിലൂടെ സഞ്ചരിച്ചവർക്കും പ്രവേശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവേശനത്തിന് അർഹരായ യാത്രക്കാർ QR കോഡ് ഉള്ള നെഗറ്റീവ് പിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കണം, യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധന ഫലമാണ് സ്വീകരിക്കുക. ബഹ്റൈനിൽ എത്തിയ ശേഷം കൂടുതൽ പരിശോധനയ്‌ക്ക് വിധേയമാകണം, കൂടാതെ 10 ദിവസം നിർബന്ധിത ക്വാ പരിശോധനയ്‌ക്കുള്ള പേയ്‌മെന്റ് എത്തിച്ചേരുമ്പോഴോ ‘BeAware Bahrain’ ആപ്ലിക്കേഷൻ വഴിയോ നടത്താം.