മൂന്നുവർഷത്തിനുശേഷം ബഹ്റൈൻ വ്യോമാതിർത്തി ഖത്തറിന് മുന്നിൽ തുറന്നു. നാല്പത്തിയൊന്നാം ജിസിസി ഉച്ചകോടിയിൽ ഖത്തറിനു മേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ചു കൊണ്ട് ജിസിസി അംഗരാജ്യങ്ങൾ അൽ-ഉല കരാറിൽ ഒപ്പു വച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ വ്യോമാതിർത്തി തുറന്നു നൽകിയതെന്ന് ബഹറൈൻ സിവിൽ ഏവിയേഷൻ വിഭാഗം അറിയിച്ചു.
2017 ജൂൺ 5നായിരുന്നു സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറിനെതിരെ, തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നും ഇറാനുമായി വളരെയധികം അടുപ്പമുണ്ടെന്നും ആരോപിച്ച് കര, കടൽ, വ്യോമ ഉപരോധം ഏർപ്പെടുത്തിയത്.
ആരോപണങ്ങൾ ഖത്തർ പലതവണ നിഷേധിക്കുകയും ബന്ധങ്ങൾ വിച്ഛേദിക്കുന്നതിന് ന്യായമായ ന്യായീകരണമൊന്നുമില്ലന്ന് ആവർത്തിക്കുകയും ചെയ്തു.