ബാലവേദി കുവൈറ്റ് -അബുഹലീഫ മേഖലക്ക്  പുതിയ ഭാരവാഹികൾ.

0
24

കുവൈറ്റ് സിറ്റി: മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ  ബാലവേദി കുവൈറ്റ്  അബുഹലീഫ മേഖലയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏബൽ അജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിന് ബ്രസില്ല ബെയ്സിൽ സ്വാഗതം പറഞ്ഞു.ബാലവേദി കുവൈറ്റ്‌ അബുഹലീഫ മേഖലാ സെക്രട്ടറി ദേവിക രാജേന്ദ്രൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനം പ്രസിഡണ്ടായി ഏബൽ അജിയേയും, സെക്രട്ടറിയായി ശ്രേയ സുരേഷിനേയും, വൈസ് പ്രസിഡണ്ടായി ധനുശ്രീ ധനേഷിനേയും, ജോയിൻറ് സെക്രട്ടറിയായി  ബ്രസില്ല ബെയ്സിലിനേയും  തിരഞ്ഞെടുത്തു. കല കുവൈറ്റ് ജോയിൻറ് സെക്രട്ടറി ജിതിൻ പ്രകാശ് ബാലവേദി കുവൈറ്റിന്റെ പ്രവർത്തനരീതിയെ കുറിച്ച് വിശദീകരണം നൽകി. ബാലവേദി മേഖല രാക്ഷാധികാര സമിതി കൺവിനർ കിരൺ ബാബു ഭാരവാഹി നിർദേശം അവതരിപ്പിച്ചു. പുതിയതായി തിരഞ്ഞെടുത്ത ഭാരവാഹികൾക്ക് ബാലവേദി കേന്ദ്രരക്ഷാധികാരി സമിതി അംഗങ്ങളായ മണിക്കുട്ടൻ, പി.ആർ.ബാബു, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സമ്മേളനത്തിന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മേഖല സെക്രട്ടറി ശ്രേയ സുരേഷ് നന്ദി പറഞ്ഞു.