ബാലവേദി ഫഹഹീൽ മേഖല – സിനിമ ജാലകം – “കുഞ്ഞു കണ്ണുകളിലൂടെ” –

0
21
ബാലവേദി ഫഹഹീൽ മേഖല – സിനിമ ജാലകം – “കുഞ്ഞു കണ്ണുകളിലൂടെ” – മാതൃഭാഷ പഠനോത്സവ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി:മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ ബാലവേദികുവൈറ്റ് ഫഹഹീൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സിനിമാ ജാലകം “കുഞ്ഞു കണ്ണുകളിലൂടെ” എന്ന പരിപാടിയും മലയാളം മിഷൻകുവൈറ്റ് ചാപ്റ്റർ- ഫഹഹീൽ മേഖല പഠനോത്സവത്തിൽ വിജയിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
മംഗഫ് കല സെന്ററിൽ ബാലവേദി ഫഹഹീൽ പ്രസിഡന്റ്‌ ഋഷി പ്രസീദ് ന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രൊഫസർ വി അനികുമാർ ഉത്ഘാടനം ചെയ്തു. ബാലവേദി ഫഹഹീൽ മേഖല സെക്രട്ടറി ആൻസിലി തോമസ് സ്വാഗതവും, കല കുവൈറ്റ് സാഹത്യവിഭാഗം സെക്രട്ടറി കവിത അനൂപ് , ബാലവേദി ജനറൽ കൺവീനർ തോമസ് ചെപ്പുകുളം എന്നിവർ ആശംസകളും നേർന്ന ചടങ്ങിൽ ബാലവേദി ചാച്ചാച്ചി ക്ലബ് പ്രസിഡൻ്റ് ഫാത്തിമ ഷാജു നന്ദിയും രേഖപെടുത്തി. തുടർന്ന് പ്രശസ്ത സിനിമാ സംവിധായകൻ നിഷാദ് കാട്ടൂരിന്റെ സിനിമാ കളരിയും, മാതൃഭാഷ പഠനോതസവ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ചടങ്ങിൽ മാതൃഭാഷ ജനറൽ കൺവീനർ വിനോദ് കെ ജോൺ, കല കുവൈറ്റ്‌ സാമൂഹ്യ വിഭാഗം സെക്രട്ടറി ജ്യോതിഷ് പി ജി , കേന്ദ്ര കമ്മിറ്റി അംഗം ബിജോയ്, മേഖല പ്രസിഡന്റ്‌ പ്രസീത് കരുണാകരൻ, മലയാളം മിഷൻ കുവൈറ്റ്‌ ചാപ്റ്റർ അംഗം സനൽ കുമാർ എന്നിവർ പങ്കെടുത്തു. കുട്ടികളുടേയും രക്ഷാകർത്താക്കളുടേയും നിറഞ്ഞ പങ്കാളിത്തംകൊണ്ട് പരിപാടി ശ്രദ്ധേയമായിരുന്നു.