കുവൈത്ത്​ വിദേശികളുടെ പ്രവേശന വിലക്ക്​ നീട്ടി

0
31

കുവൈത്ത്​ സിറ്റി: ​ വിദേശികൾക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്​ നീട്ടി. ആരോഗ്യ മന്ത്രാലയത്തി​െൻറ നിർദേശത്തെ തുടർന്നാണ് നടപടി.​ മറ്റൊരറിയിപ്പുണ്ടാകുന്നത്​ വരെ പ്രവേശന വിലക്ക്​ നീട്ടാൻ തീരുമാനിച്ചതായി വ്യോമയാന വകുപ്പ്​ ട്വിറ്ററിൽ അറിയിച്ചു. എന്നാൽ വിദേശത്തുള്ള കുവൈത് സ്വദേശികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാം​ . ഒരാഴ്​ചത്തെ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനും തുടർന്ന്​ ഒരാഴ്​ചത്തെ ഹോം ക്വാറൻറീനും അനുഷ്​ടിക്കണമെന്ന വ്യവസ്ഥയോടെയാണ് പ്രവേശനം അനുവദിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി ഏഴുമുതൽ രണ്ടാഴ്ചത്തേക്ക് ആയിരുന്നു ഒന്നു വിദേശികൾക്ക് രാജ്യത്തേക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി ഉത്തരവിറക്കിയത്. ഇന്ത്യയടക്കം നേരിട്ട് യാത്രാനിരോധനം ഉള്ള രാജ്യങ്ങളിൽ നിന്നുള്ള നിരവധി പ്രവാസികളാണ് രാജ്യങ്ങളിൽ ഇതുമൂലം കുടുങ്ങിപ്പോയത്. അവിടെ 14 ദിവസം ക്വാറൻ്റീൻ ചെലവഴിച്ച ശേഷം വീണ്ടും തുടരേണ്ടി വന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് അവരെ കൊണ്ടുചെന്നെത്തിച്ചത്.

അതിനുശേഷം പുറത്തുവന്ന ഡിജിസിഎയുടെ സർക്കുലർ പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ ആരോഗ്യ മന്ത്രാലയത്തിലെ തീരുമാനത്തോടെ പ്രതീക്ഷകൾ വീണ്ടും അസ്തമിച്ചു.
​രണ്ടാഴ്​ചത്തെ പ്രവേശന വിലക്ക്​ തീർന്ന്​ ഫെബ്രുവരി 21 മുതൽ കുവൈത്തിലേക്ക്​ വരാമെന്ന പ്രഖ്യാപനത്തിൽ സന്തോഷിച്ചിരുന്ന പ്രവാസികൾക്ക്​ വൻ തിരിച്ചടിയാണ്​ മന്ത്രാലയത്തിൻ്റെ പുതിയ തീരുമാനം..