കുവൈത്ത് സിറ്റി : തീവ്ര വ്യാപന ശേഷിയുള്ള കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ കുവൈത്തിൽ നിന്നും തിരിച്ചും ബ്രിട്ടനിലേക്കുള്ള വിമാന യാത്രക്ക് വീണ്ടും നിരോധനം ഏർപ്പെടുത്തി. പത്ത് ദിവസത്തെ ആദ്യഘട്ട നിരോധനത്തിനു ശേഷം ഇന്നലെ മുതൽ ബ്രിട്ടനിലേക്ക് വ്യോമ ഗതാഗതം പുനരാരംഭിച്ചിരുന്നു. എന്നാൽ രാജ്യം വീണ്ടും അതും ബ്രിട്ടനുമായി യാത്രാനിരോധനം ഏർപ്പെടുത്തുകയാണ്.
വരുന്ന ജനുവരി 6 നു പുലർച്ചെ 4 മണി മുതൽ നിരോധനം പ്രാബല്യത്തിൽ വരും. കുവൈത്ത് വ്യോമയാന അധികൃതർ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി.
ജനിതകമാറ്റം സംഭവിച്ച കോവിഡ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കഴിഞ്ഞ ഡിസംബർ 20ന് കുവൈത്ത് ബ്രിട്ടിനിൽ നിന്നുള്ള വിമാനങ്ങൾക്ക് സമാനമായ നിരോധനം ഏർപ്പെടുത്തിയിരുന്നു. തൊട്ടുപിറകെ രണ്ട് ദിവസത്തിനകം രാജ്യത്തെ മുഴുവൻ അതിർത്തികളും 10 ദിവസത്തേക്ക് അടച്ചിടുകയും ചെയ്തു.
. രാജ്യത്ത് കോവിഡ് 20 റിപ്പോർട്ട് ചെയ്യപ്പെടുകയാണെങ്കിൽ പ്രവേശന കവാടങ്ങൾ അടച്ചിടാൻ അൽപ നേരം മുമ്പ് ആരോഗ്യ മന്ത്രാലയം മന്ത്രി സഭക്ക് ശുപാർശ്ശ സമർപ്പിക്കുകയും ചെയ്തതായി റിപ്പോർട്ടുകളും ഉണ്ടായിരുന്നു.