കുവൈത്ത് സിറ്റി :സൗദി ഖത്തറിനു മേൽ ഏർപ്പെടുത്തിയ മൂന്നര വർഷം നീണ്ട ഉപരോധം പിൻവലിച്ചു. സൗദിക്കും ഖത്തറിനും ഇടയിലുള്ള ലാൻ്റ് ബോർഡർ ഇന്നലെ തുറന്നു. സൗദി അറേബ്യ തങ്ങളുടെ വ്യോമാ സമുദ്ര അതിർത്തികളും ഖത്തറിലേക്ക് വീണ്ടും തുറക്കുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി അറിയിച്ചു. കുവൈറ്റ് അമീർ ശൈഖ് നവാഫിൻ്റെ നിർദേശാനുസരണം സൗദിയെയും സഖ്യകക്ഷികളെയും ഖത്തറിനെ ബഹിഷ്‌കരിക്കാൻ പ്രേരിപ്പിച്ച രാഷ്ട്രീയ തർക്കം പരിഹരിക്കുന്നതിന് തയ്യറാക്കിയ കരാർ ഉദ്ധരിച്ചാണ്
കുവൈത്ത് വിദേശകാര്യ മന്ത്രി അഹ്മദ് നാസർ അൽ സബ ബഹിഷ്കരണം അവസാനിച്ചതായ് തിങ്കളാഴ്ച സംസ്ഥാന ടെലിവിഷനിലൂടെ അറിയിച്ചത്.
ഖത്തറിന്റെ അമീറുമായും സൗദി അറേബ്യയിലെ കിരീടാവകാശിയുമായും കുവൈറ്റ് അമീർ സംസാരിച്ചതായി കുവൈത്ത് വിദേശകാര്യ മന്ത്രി പ് പറഞ്ഞു. സംഭാഷത്തിൽ എല്ലാവരും പുനസംഘടനയിൽ തൽപരർ ആയിരുന്നു എന്നും അൽ-ഉലയിൽ ഒത്തുകൂടി ” സഹോദരബന്ധങ്ങളുടെ ശോഭനമായ പുതുയുഗം കൊണ്ടുവരുമെന്ന് ”വാഗ്ദാനം ചെയ്യുന്ന ഒരു പ്രസ്താവനയിൽ ഒപ്പുവയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു
2017 ജൂൺ 5നായിരുന്നു സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറിനെ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നും ഇറാനുമായി വളരെയധികം അടുപ്പമുണ്ടെന്നും ആരോപിച്ച് കര, കടൽ, വ്യോമ ഉപരോധം ഏർപ്പെടുത്തിയത്.
ആരോപണങ്ങൾ ഖത്തർ പലതവണ നിഷേധിക്കുകയും ബന്ധങ്ങൾ വിച്ഛേദിക്കുന്നതിന് ന്യായമായ ന്യായീകരണമൊന്നുമില്ലന്ന് ആവർത്തിക്കുകയും ചെയ്തു.
ആദ്യ ഘട്ടം മുതൽ കുവൈത്ത് ഖത്തറും മറ്റ്നാല് അറബ് രാജ്യങ്ങളും തമ്മിൽ മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നുണ്ടാകിരുന്നു. മൂന്നു വർഷങ്ങൾക്കിപ്പുറം ആശ്രമങ്ങളാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്.
ചൊവ്വാഴ്ച സൗദി അറേബ്യയിൽ നടക്കുന്ന ബ്ലോക്ക് ഉച്ചകോടിക്ക് ഖത്തറിന്റെ എമിർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയെ ക്ഷണിച്ചക്കാൻ കഴിഞ്ഞ മാസം നടന്ന മീറ്റിങ്ങിലാണ് ധാരണയായത്
വടക്കുപടിഞ്ഞാറൻ അൽ-ഉല പ്രവിശ്യയിൽ നടക്കുന്ന ഉച്ചകോടിയിൽ ഷെയ്ഖ് തമീം പങ്കെടുക്കുമെന്ന് തിങ്കളാഴ്ച വൈകുന്നേരം ഖത്തർ സർക്കാർ സ്ഥിരീകരിച്ചിരുന്നു.