സൗ​ദി അ​റേ​ബ്യ​യി​ല്‍ നി​ന്നു​ള്ള വ​ന്ദേ ഭാ​ര​ത് സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വെ​ച്ചു

0
25

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ നി​ന്നു​ള്ള വ​ന്ദേ ഭാ​ര​ത് വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ഒ​രാ​ഴ്ച​ത്തേ​ക്ക് നി​ര്‍​ത്തി​വെ​ച്ച​താ​യി എ​യ​ര്‍ ഇ​ന്ത്യ വാ​ര്‍​ത്താ കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. വി​ല​ക്ക് നീ​ങ്ങു​ന്ന​തോ​ടെ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കും.
സൗ​ദി​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള എ​ല്ലാ സ​ര്‍​വീ​സു​ക​ളും നി​ര്‍​ത്തി​വെ​ച്ച​താ​യി എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും അ​റി​യി​ച്ചു.ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ച പു​തി​യ ത​രം കോ​വി​ഡ് വൈ​റ​സി​ന്‍റെ വ്യാ​പ​നം ചി​ല വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ സൗ​ദി അ​റേ​ബ്യ ഒ​രാ​ഴ്ച​ത്തേ​ക്ക് അ​ത്യാ​വ​ശ്യ സ​ർ​വീ​സൊ​ഴി​കെ എ​ല്ലാ അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ളും നി​ർ​ത്തി​വെ​ച്ചി​രു​ന്നു.