കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ നിയമനം ലഭിച്ച ബംഗ്ലാദേശിൽ നിന്നുള്ള നഴ്സുമാരുടെ ആദ്യബാച്ച് കുവൈത്തിലെത്തി. കുവൈത്തിലെ ബംഗ്ലാദേശ് അംബാസഡർ മേജർ ജനറൽ എംഡി ആഷിക്കുസ്സമാൻ 50 നഴ്‌സുമാരുടെ ആദ്യ ബാച്ചിനെ സ്വീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ബംഗ്ലാദേശി നഴ്സുമാരെ നിയമിക്കും.