വിദേശ സ്കൂളുകളിലെ പരീക്ഷ നിരോധനം; സർവകലാശാലകളിൽ വിദ്യാർത്ഥികളുടെ പ്രവേശനം തടസ്സപ്പെടുത്തും

0
23

കുവൈത്ത് സിറ്റി : യൂണിവേഴ്സിറ്റി പ്രവേശനം അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര എഴുത്തു പരീക്ഷ എഴുതാൻ ആരോഗ്യ മന്ത്രാലയം അനുവദിക്കാത്തതിനെ തുടർന്ന് വിദേശ സ്കൂളുകളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾ  പ്രതിസന്ധിയിലായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയം ആദ്യം സ്ഥിതിഗതികൾ മനസിലാക്കുകയും എഴുത്തു പരീക്ഷയ്ക്ക്   അനുമതി നൽകുകയും ചെയ്തു, എന്നാൽ അടുത്തിടെ കൊറോണബാധയിൽ വർദ്ധനവുണ്ടായപ്പോൾ എഴുത്തുപരീക്ഷ്ഷയ്ക്ക് നൽകിിയ അനുമതി പിൻവലിച്ചു.

വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്തതോടെ  സർവകലാശാല പ്രവേശനം അടുത്ത സെമസ്റ്റർ വരെ  വൈകിയേക്കാം  എന്നും മാധ്യമ റിപ്പോർട്ടിലുണ്ട് . അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയവും  സ്വകാര്യ വിദ്യാഭ്യാസ പൊതുഭരണ വിഭാഗവുമായി നിരന്തര ചർച്ചകൾ നടക്കുന്നതായി വിദേശ സ്കൂൾ സംഘടന പ്രസിഡൻ്റും, ഇന്റർനാഷണൽ അമേരിക്കൻ സ്കൂളിന്റെ ഉടമയുമായ നൂറ അൽ-ഘനേം അറിയിച്ചു