സമ്പൂര്‍ണ്ണം” ഭരതനാട്യം അഭ്യസിക്കുന്നവര്‍ക്കുളള ഒരു റഫറന്‍സ് ഗൈഡ്  തയ്യാറാക്കാൻ വിനിത പ്രതീഷ് 

0
49
Dance
സൃഷ്ടി പ്രൊഡക് ഷന്‍സിന്‍റെ ബാനറില്‍ നൃത്താദ്ധാപികയും  കോറിയാഗ്രാഫറുമായ വിനിതാ പ്രതീഷിന്‍റെ കാര്‍മ്മികത്വത്തിലുളള
ഭരതനാട്യം ” അടവുകള്‍”  എല്ലാ ആഴ്ചകളിലുമായി യൂട്യൂബ് വഴി പുറത്തിറക്കുമെന്നു സംഘാടകർ വാത്താസമ്മേളനത്തിൽ അറിയിച്ചു.
ഭരതനാട്യം അഭ്യസിക്കുന്നവര്‍ക്കുളള ഒരു റഫറന്‍സ് ഗൈഡ്  ഹൃദിസ്ഥമാക്കാനായുളള ഒരു എളിയ സംരഭമാണ് ”സമ്പൂര്‍ണ്ണമെന്നും 70 അടവുകളും 15 ആഴ്ചകളിലായി റിലീസ് ചെയ്യുമെന്ന് പ്രസ്തുത പരിപാടിക്ക് നേതൃത്വം നൽകുന്ന അദ്ധ്യാപിക വിനിത പ്രതീഷ്  പറഞ്ഞു.തികച്ചും സൗജന്യമായി യാതൊരു പ്രതിഫലേച്ഛയും കൂടാതെ നൃത്തകലയോടുളള അഭിനിവേശം ഒന്നുകൊണ്ട് മാത്രമാണ് ഈ ഒരു സംരഭത്തിന് മുന്നിട്ടിറങ്ങിയത്.
സൃഷ്ടി സ്ക്കൂള്‍ ഓഫ് ഡാന്‍സിലെ സ്വന്തം
ശിഷ്യരായ കാവ്യ വൈദ്യനാഥന്‍, ധീര രാകേഷ്,അഞ്ജലി നായര്‍,അനന്തിക ദിലിപ് തുടങ്ങിയവരെക്കൂടി പങ്കാളികളാക്കികൊണ്ടാണ് ”സമ്പൂര്‍ണ്ണം ” ഒരുക്കിയിരിക്കുന്നത്.മികച്ച വീഡിയോഗ്രാഫിയിലൂടെയും ശബ്ദവിന്യാസത്തിലൂടെയും ഭരതനാട്യം ” അടവുകള്‍ ” നിങ്ങളുടെ വിരല്‍ തുമ്പിലൂടെ നിങ്ങള്‍ക്ക് മുന്നില്‍ എത്തുന്നു. വാക്കുകള്‍ക്കും വാചകങ്ങള്‍ക്കും അക്ഷരങ്ങള്‍ എത്രമാത്രം പ്രാധാന്യമുളളതാണോ അത്രത്തോളം പ്രാധാന്യമുണ്ട് നൃത്തരൂപങ്ങളില്‍ അടവുകള്‍ക്ക്.  എഴുപതോളം അടവുകള്‍ ഹൃദിസ്ഥമാക്കുന്നതോടെ കോറിയോഗ്രാഫിയുടെ ബ്രഹത്തായ ലോകം നമുക്ക് മുന്നില്‍ തുറന്ന് തരുന്നു. മനസ്സും ശരീരവും നിര്‍മ്മലവും ദീപ്തവുമായ ഒരു അവസ്ഥയിലെത്തുന്നു.ജീവിത സാഹചര്യങ്ങളാല്‍  നൃത്ത പഠനം പാതിവഴിയില്‍ നിന്നുപോയവര്‍ക്ക് പുനരാലോചനക്ക് പ്രചോദനമാകും ”സമ്പൂര്‍ണ്ണം” എന്നതില്‍ തര്‍ക്കമില്ല.  ഒരു ഗുരുവിന്‍റെ കീഴില്‍ തന്നെയാണ് നൃത്ത കലകള്‍ നിര്‍ബന്ധമായും അഭ്യസിക്കേണ്ടത്.എങ്കില്‍ തന്നെയും ഒരു വഴികാട്ടിയായി നിങ്ങളെ സഹായിക്കുവാന്‍ ഉതകും വിധത്തില്‍ ”സമ്പൂര്‍ണ്ണം ”ഒരുക്കിയിരിക്കുന്നു. നിരന്തരമായി  പഠിക്കുന്നതോടൊപ്പം പകര്‍ന്നുകൊടുക്കുന്നത് കൂടിയാണ് ”കല ” എന്ന ആശയത്തെ ഉള്‍ക്കൊണ്ടുകൊണ്ട്
”സമ്പൂര്‍ണ്ണം ‘ സമര്‍പ്പിക്കുന്നു.തീര്‍ച്ചയായും നൃത്തകലയെ ഇഷ്ടപ്പെടുന്നവര്‍ക്ക് അളവറ്റ ആഹ്ളാദം നല്‍കുന്നതായിരുക്കും ”സമ്പൂര്‍ണ്ണം ” എന്നത് ഉറപ്പാണ് എന്നും അവർ കൂട്ടി ചേർത്തു്.\
Photo : Anver Sadath Talassery